ETV Bharat / bharat

കല്‍ബുര്‍ഗിയിയില്‍ ക്രൂരകൊലപാതകം; കോടാലി കൊണ്ട് യുവാവിന്‍റെ തല വെട്ടി മാറ്റി - കല്‍ബുര്‍ഗി വാര്‍ത്തകള്‍

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തിലെ തന്നെ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് കൊല്ലപ്പെട്ട ബാബു കൊബാല.

murder news kalburgi murder news kalburgi news കല്‍ബുര്‍ഗി വാര്‍ത്തകള്‍ കൊലപാതകം വാര്‍ത്തകള്‍
കല്‍ബുര്‍ഗി
author img

By

Published : Aug 31, 2020, 4:07 PM IST

ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ യുവാവിനെ കഴുത്ത് വെട്ടിക്കൊന്നു. സംഗപൂര്‍ ഗ്രാമത്തിലെ അഫ്‌സല്‍പൂരിലാണ് സംഭവം. ബാബു കൊബാല എന്ന 32കാരനാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളെ അക്രമി സംഘം തടയുകയും കോടാലികൊണ്ട് ആക്രമിക്കുകയുമായിരുന്നു. അക്രമത്തില്‍ ബാബു കൊബാലയുടെ ഉടലും തലയും രണ്ടായി വേര്‍പ്പെട്ടു. കൊലപാതകത്തിന് പിന്നിലെ കാരണമോ, അക്രമികള്‍ ആരാണെന്നതോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തിലെ തന്നെ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് ബാബു കൊബാല. ആ സംഭവത്തിന്‍റെ തുടര്‍ച്ചയാണോ ഒടുവില്‍ ഉണ്ടായിരിക്കുന്നത് എന്ന് പൊലീസ് സംശയിക്കുന്നു. ബാബൂവിന്‍റെ ഭാര്യ ദേവലയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.