അഗര്‍ത്തല:ത്രിപുരയില്‍ വൻ മയക്ക് മരുന്ന് വേട്ട. 7.5 കോടി രൂപയുടെ 1.5 ലക്ഷം നിരോധിത ആംഫെറ്റാമൈന്‍ (യാബാ )ഗുളികകളുമായി ഗോകുല്‍നഗറില്‍ നിന്ന് ഒരാള്‍ പിടിയിലായി. ജാഹിദ് ഹുസൈനാണ് (27) അറസ്റ്റിലായത്. ബി.എസ്.എഫ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. മരുന്നുകള്‍ വാഹനത്തില്‍ കടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്) ഡെപ്യൂട്ടി ഇൻസ്പെക്ടര്‍ പറഞ്ഞു. വാഹനത്തിന്‍റെ ഡ്രൈവർ രക്ഷപ്പെട്ടു. സഹ ഡ്രൈവറാണ് അറസ്റ്റിലായ ജാഹിദ് ഹുസൈൻ.
ത്രിപുരയില്‍ 7.5കോടിയുടെ മയക്കുമരുന്നുവേട്ട - അഗര്‍ത്തല
1.5 ലക്ഷം നിരോധിത മരുന്നുകള്‍ ബി.എസ്.എഫ് പിടിച്ചെടുത്തു