ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ നട്ടുപിടിപ്പിച്ച മരത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ 9,500 രൂപ പിഴ. തിങ്കളാഴ്ച സിദ്ദിപേട്ടിലെ മെഡിക്കല്‍ കോളജിന് സമീപമുള്ള ഗ്രീൻ ഡ്രൈവേയുടെ ഭാഗമായി നട്ടുപിടിപ്പിച്ച മരത്തില്‍ കാറിടിച്ചു. മരം കടപുഴകി വീണു. ഉടനെ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി അശ്രദ്ധമായി വാഹനമോടിച്ച കാരണത്താല്‍ ഡ്രൈവര്‍ക്ക് 9,500 രൂപ പിഴ ചുമത്തി.
2015-16 ലാണ് 'ഹരിത ഹറാം' എന്ന പേരില്‍ വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ക്യാമ്പയിന്‍റെ ഭാഗമായി 175 കോടി തൈകളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്.