ETV Bharat / bharat

വിവാഹവാഗ്‌ദാനം നല്‍കി 34 ലക്ഷം തട്ടിയ യുവാവ് അറസ്‌റ്റില്‍

വിജയവാഡ സ്വദേശിയായ മുഹമ്മദ് സാദിക് ഇമ്രാൻ (36) ആണ് അറസ്‌റ്റിലായത്.

AIIMS  pretext of marriage  വിവാഹവാഗ്‌ദാനം നല്‍കി തട്ടിപ്പ്  എയിംസ്  വിജയവാഡ
വിവാഹവാഗ്‌ദാനം നല്‍കി എയിംസിലെ നഴ്‌സില്‍ നിന്നും 34 ലക്ഷം തട്ടിയ ആള്‍ അറസ്‌റ്റില്‍
author img

By

Published : Jul 7, 2020, 5:47 PM IST

ന്യൂഡല്‍ഹി: വിവാഹ വാഗ്‌ദാനം നല്‍കി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ നഴ്‌സിന്‍റെ പക്കല്‍ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്തിയ പ്രതി പിടിയില്‍. വിജയവാഡ സ്വദേശിയായ മുഹമ്മദ് സാദിക് ഇമ്രാൻ (36) ആണ് അറസ്‌റ്റിലായത്. മാര്‍ച്ച് മൂന്നിന് സൗത്ത് ഡല്‍ഹിയിലെ മെഹ്‌റൗലി പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. ഇതിനൊടുവിലാണ് പ്രതി പിടിയിലായത്.

2018 ല്‍ ഫേസ്‌ബുക്കിലൂടെയാണ് സാദിക്കുമായി യുവതി ബന്ധം സ്ഥാപിക്കുന്നത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്നും ലേയിലും ലഡാക്കിലും ടൂറ് പോകാമെന്നും സാദിക് യുവതിയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് യുവതിയുടെ വിശ്വാസം നേടിയെടുത്ത പ്രതി ഹോട്ടല്‍ ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. ഇത് പ്രകാരം 34 ലക്ഷം രൂപ യുവതി സാദിക്കിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. എന്നാല്‍ പണം കിട്ടിയതിന് പിന്നാലെ സാദിക്ക് യുവതിയെ വിളിക്കാതെയായി. അതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.