കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതി, എൻപിആർ, എൻആർസി എന്നിവക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡാർജലിങ്ങില്‍ റാലി സംഘടിപ്പിച്ചു. ബാനറുകളും ദേശീയ പതാകയുമായാണ് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തത്. എന്‍പിആര്‍, എന്‍ആര്‍സി, പൗരത്വ നിയമ ഭേദഗതി എന്നീ നിയമങ്ങളെപ്പറ്റി വ്യാകുലരാകേണ്ടെന്നും നിയമങ്ങൾ ബംഗാളിലെ ജനങ്ങളെ ബാധിക്കാൻ താൻ അനുവദിക്കില്ലെന്നും മമതാ ബാനർജി പറഞ്ഞു. നിങ്ങളോടൊപ്പമുണ്ടെന്നും നിങ്ങളെ തൊടാൻ ആരെയും അനുവദിക്കില്ലെന്നും ഇവിടെ വിഭജനം സൃഷ്ടിക്കില്ലെന്ന് താൻ ഉറപ്പ് നൽകുന്നതായും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി റാലിയിൽ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കി മമതാ ബാനർജി
ജനങ്ങള്‍ വ്യാകുലരാകേണ്ടെന്നും നിയമങ്ങൾ ബംഗാളിലെ ജനങ്ങളെ ബാധിക്കാൻ താൻ അനുവദിക്കില്ലെന്നും മമതാ ബാനർജി

Conclusion: