കൊൽക്കത്ത: 44മത് കൊൽക്കത്ത നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി 'വൈ വി ആർ സേയിങ് നോ സിഎഎ, നോ എൻആർസി, നോ എൻപിആർ' എന്ന പുസ്തകം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ ആദ്യം പ്രധാനമന്ത്രി വിവാദപരമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) പിൻവലിക്കേണ്ടതുണ്ടെന്നും മമത ബാനർജി പറഞ്ഞു.
"പ്രധാനമന്ത്രി ചർച്ചകൾക്ക് തയ്യാറാണെന്നതിൽ സന്തോഷമുണ്ട്. കശ്മീർ, സിഎഎ എന്നിവയെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് അവർ ഒരു സർവകക്ഷി യോഗം വിളിച്ചില്ല. എൻആർസി, എൻപിആർ, സിഎഎ - ഇവ മൂന്നും രാജ്യത്തിന് ഗുണം ചെയ്യില്ല. ഞങ്ങൾ ചർച്ചക്ക് തയ്യാറാണ്, പക്ഷേ ആദ്യം എൻആർസി പിൻവലിക്കുക. ” മമത ബാനർജി പറഞ്ഞു.
സിഎഎക്കെതിരെ പശ്ചിമ ബംഗാൾ നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കിയിരുന്നു. കേരളം, പഞ്ചാബ്, രാജസ്ഥാൻ എന്നിവക്ക് ശേഷം സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.
പൗരത്വ ഭേദഗതി നിയമം; പ്രധാനമന്ത്രിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മമതാ ബാനര്‍ജി
ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി വിവാദപരമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) പിൻവലിക്കണമെന്ന് മമത ബാനർജി
കൊൽക്കത്ത: 44മത് കൊൽക്കത്ത നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി 'വൈ വി ആർ സേയിങ് നോ സിഎഎ, നോ എൻആർസി, നോ എൻപിആർ' എന്ന പുസ്തകം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ ആദ്യം പ്രധാനമന്ത്രി വിവാദപരമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) പിൻവലിക്കേണ്ടതുണ്ടെന്നും മമത ബാനർജി പറഞ്ഞു.
"പ്രധാനമന്ത്രി ചർച്ചകൾക്ക് തയ്യാറാണെന്നതിൽ സന്തോഷമുണ്ട്. കശ്മീർ, സിഎഎ എന്നിവയെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് അവർ ഒരു സർവകക്ഷി യോഗം വിളിച്ചില്ല. എൻആർസി, എൻപിആർ, സിഎഎ - ഇവ മൂന്നും രാജ്യത്തിന് ഗുണം ചെയ്യില്ല. ഞങ്ങൾ ചർച്ചക്ക് തയ്യാറാണ്, പക്ഷേ ആദ്യം എൻആർസി പിൻവലിക്കുക. ” മമത ബാനർജി പറഞ്ഞു.
സിഎഎക്കെതിരെ പശ്ചിമ ബംഗാൾ നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കിയിരുന്നു. കേരളം, പഞ്ചാബ്, രാജസ്ഥാൻ എന്നിവക്ക് ശേഷം സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.
https://www.aninews.in/news/national/politics/mamata-banerjee-launches-her-book-on-caa-npr-nrc20200128224824/
Conclusion: