ന്യൂഡൽഹി: ബാങ്കുകൾക്ക് കൊടുക്കാനുള്ള മുഴുവൻ പണവും തിരികെ നൽകാമെന്ന് പിടികിട്ടാപ്പുള്ളി വിജയ് മല്യ. രാജ്യത്ത് ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുമ്പോൾ തട്ടിച്ച പണം പൂർണമായും മടക്കി നൽകാൻ തയ്യാറാണെന്ന് വിജയ് മല്യ ചൊവ്വാഴ്ച അറിയിച്ചു. കുടിശ്ശിക മടക്കിനൽകാമെന്ന് താൻ നിരവധി തവണ അറിയിച്ചെങ്കിലും ബാങ്കുകളോ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റോ സഹകരിക്കുന്നില്ലെന്നും മല്യ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ തന്‍റെ ഈ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇയാൾ ട്വിറ്ററിൽ കുറിച്ചു. 13 ഇന്ത്യൻ ബാങ്കുകൾക്കായി 9,000 കോടിയിലധികം രൂപ മല്യക്ക് കുടിശ്ശികയുണ്ട്.
ബാങ്ക് കുടിശ്ശിക തിരികെ നൽകാമെന്ന് വിജയ് മല്യ
13 ഇന്ത്യൻ ബാങ്കുകൾക്കായി 9,000 കോടിയിലധികം രൂപ മല്യക്ക് കുടിശ്ശികയുണ്ട്.