മുംബൈ: 24 കാരറ്റ് സ്വർണ ഇല കൊണ്ട് പൊതിഞ്ഞ ആഡംബര മിഠായി പുറത്തിറക്കി അമരാവതിയിലെ മധുരപലഹാര കടയായ രഘുവീർ. 'സോനേരി ഭോഗ്' എന്ന സ്വർണം പൊതിഞ്ഞ മധുരത്തിന് കിലോയ്ക്ക് 7,000 രൂപയാണ് വില.
പിസ്തയും ബദാമും ചേർന്നതാണ് ആഡംബര മിഠായി. ഇതിന് പുറമേ ഹേസൽ നട്ടും കുങ്കുമവും ചേർത്തിട്ടുണ്ട്. സോനേരി ഭോഗ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് സ്വർണത്തിന്‍റെ പരിശുദ്ധി സർട്ടിഫിക്കറ്റും ഗ്രീറ്റിംഗ് കാർഡും ലഭികും.
മിഠായിക്ക് അമിത വിലയായിട്ട് പോലും ഉപഭോക്താക്കൾ ഏറെ ഇത് വാങ്ങുന്നുണ്ട്. സോണേരി ഭോഗ് വാങ്ങാൻ അടുത്തുള്ള ജില്ലകളിൽ നിന്ന് പോലും ആളുകൾ എത്തുന്നു. മുംബൈ, പൂനെ, നാഗ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് സ്വർണം പൊതിഞ്ഞ മിഠായിയുടെ ഓർഡറുകളും സ്വീറ്റ് സ്റ്റോറിന് ലഭിക്കുന്നുണ്ട്.