മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ പ്രത്യേക വിമാനത്തിൽ വിദേശത്തേക്ക് കടന്നു. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളില്ലായിരുന്നു. പിംപ്രി ചിഞ്ച്‌വാഡ് സ്വദേശിയായ വന്ദന ധക്കർ എന്ന യുവതിയാണ് ക്വാറന്‍റൈനിൽ കഴിയവെ ദുബൈയിലേക്ക് കടന്നത്. യുവതിക്ക് ജൂലൈ 11നാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതി ജൂലൈ 17നാണ് വീട്ടിൽ നിന്നും പോയത്.
ദുബൈ ഷാർജയിൽ എത്തിയ ശേഷം യുവതി അധികൃതരേയും അയൽവാസികളേയും ഫോൺ സന്ദേശത്തിലൂടെ വിവരം അറിയിക്കുകയായിരുന്നു. താൻ ഷാർജയിൽ എത്തിയെന്നും എയർപോട്ടിൽ നടന്ന പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആണെന്നും യുവതി അറിയിച്ചു.