ETV Bharat / bharat

യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി, ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ് - യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തി

ഞായറാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്നും ശൗചാലയത്തിന് മുകളിലെ തട്ടില്‍ ഡ്രമ്മിൽ സൂക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

husband, in-laws booked for murder  Woman's body found  യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തി  ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്
യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി, ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്
author img

By

Published : Jul 20, 2020, 5:16 PM IST

മുംബൈ: പൽഘർ ജില്ലയിലെ ബോയ്‌സാറിലെ വീട്ടില്‍ ഡ്രമ്മിൽ സൂക്ഷിച്ച നിലയില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ബുൾബുൾ ദീപക് ഝാ എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഞായറാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്നും ശൗചാലയത്തിന് മുകളിലെ തട്ടില്‍ ഡ്രമ്മിൽ സൂക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

ഈ വർഷം ഫെബ്രുവരിയോടെ ഇവര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും മൃതദേഹം വളരെ അഴുകിയതാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ മാതാപിതാക്കൾ ഇവരെ കൂടാതെ നാലാമതൊരാൾ എന്നിവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട യുവതി പ്രതികൾക്കെതിരെ പൊലീസില്‍ നല്‍കിയ കേസ് പിൻവലിക്കാൻ വിസമ്മതിച്ചതിനാലാണ് കൊല നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.