മുംബൈ: മഹാരാഷ്‌ട്രയിലെ അമരാവതിയിൽ നാല് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. കൻവർ നഗറിൽ മരിച്ച 58കാരന് അടക്കം നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഇതോടെ അമരാവതിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 47 ആയെന്നും ജില്ലാ കലക്‌ടർ ശൈലേഷ് നേവൽ പറഞ്ഞു. 24 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചതെന്നും നാല് പേരുടെ ഫലമാണ് പോസിറ്റീവ് ആയതെന്നും ജില്ലാ കലക്‌ടർ ശൈലേഷ് നേവൽ കൂട്ടിച്ചേർത്തു. കൻവർ നഗറിലെ കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ അമരാവതിയിലെ മരണസംഖ്യ എട്ടായി.
മഹാരാഷ്‌ട്രയിലെ അമരാവതിയിൽ കൊവിഡ് കേസുകൾ 47 ആയി - കൊറോണ വൈറസ്
മരിച്ച കൻവർ നഗർ സ്വദേശി അടക്കം നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അമരാവതിയിലെ മരണസംഖ്യ എട്ടായി
മഹാരാഷ്‌ട്രയിലെ അമരാവതിയിൽ കൊവിഡ് കേസുകൾ 47 ആയി