മുംബൈ: പാൽഘർ ആൾക്കൂട്ട ആക്രമണത്തിൽ അറസ്റ്റിലായ 47 പേർക്ക് താനെ കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചവർ 15,000 രൂപ കോടതിയിൽ കെട്ടിവെയ്‌ക്കണമെന്ന് ജില്ലാ ജഡ്‌ജി പി.പി ജാദവ് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് ഏകദേശം 200ഓളം പേർ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവർക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ.അമൃത് അധികാരി, അഡ്വ. അതുൽ പട്ടീൽ എന്നിവർ വാദിച്ചു. 2020,ഏപ്രിൽ 16 നാണ് മഹാരാഷ്‌ട്രയിലെ പാൽഘറിൽ സന്യാസിമാരായ ചിക്‌നെ മഹാരാജ് (70), സുശിൽഗിരി മഹാരാജ്(35) ഇവരുടെ ഡ്രൈവറായ നിലേശ് തെൽഗഡെ എന്നിവർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പാൽഘർ ആൾക്കൂട്ട ആക്രമണം; 47 പേർക്ക് ജാമ്യം - 47 accused
ജാമ്യം ലഭിച്ചവർ 15,000 രൂപ കോടതിയിൽ കെട്ടിവെയ്‌ക്കണമെന്ന് ജില്ലാ ജഡ്‌ജി പി.പി ജാദവ് ഉത്തരവിട്ടു
![പാൽഘർ ആൾക്കൂട്ട ആക്രമണം; 47 പേർക്ക് ജാമ്യം പാൽഘർ ആൾക്കൂട്ട ആക്രമണം 47 പേർക്ക് ജാമ്യം 47 accused Palghar lynching case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9793897-398-9793897-1607336324388.jpg?imwidth=3840)