ETV Bharat / bharat

നീറ്റ് പരീക്ഷാ പേടി; വിദ്യാർഥി ആത്മഹത്യ ചെയ്‌തു - NEET exam

കുടുംബത്തിന് വലിയ പ്രതീക്ഷകളാണ് തന്നിലുള്ളതെന്നും കോളജിൽ സീറ്റ് ലഭിക്കാതിരുന്നാൽ അവരുടെ കഠിനാധ്വാനം വെറുതെയായി പോകുമെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നു

മധുരെ  നീറ്റ് പരീക്ഷ  നീറ്റ് പരീക്ഷ പേടി  തമിഴ്‌നാട്  ജോതി ശ്രീ ദുർഗ  ആത്മഹത്യ  Tamil nadu  suicide  NEET  NEET exam  suicide
നീറ്റ് പരീക്ഷാ പേടി; വിദ്യാർഥി ആത്മഹത്യ ചെയ്‌തു
author img

By

Published : Sep 12, 2020, 10:51 AM IST

മധുരെ: നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർഥി ആത്മഹത്യ ചെയ്‌തു. തല്ലക്കുളം സ്വദേശിയായ 19കാരി ജ്യോതി ശ്രീ ദുർഗയാണ് ആത്മഹത്യ ചെയ്‌തത്. പരീക്ഷയെ പേടിച്ചാണ് ആത്മഹത്യ ചെയ്‌തതെന്നാണ് ആത്മഹത്യ കുറിപ്പ്. വിദ്യാർഥി റൂമിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.

കുടുംബത്തിന് വലിയ പ്രതീക്ഷകളാണ് തന്നിലുള്ളതെന്നും കോളജിൽ സീറ്റ് ലഭിക്കാതിരുന്നാൽ അവരുടെ കഠിനാധ്വാനം വെറുതെയായി പോകുമെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നു. ഒരാഴ്‌ചയായി നീറ്റ് പരീക്ഷക്കായി തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു ജ്യോതി. കഴിഞ്ഞ വർഷം പരീക്ഷ എഴുതിയെങ്കിലും മാർക്ക് കുറവായതിനെ തുടർന്ന് സീറ്റ് ലഭിച്ചില്ല. മധുരൈ തല്ലക്കുളം പൊലീസ് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.