ETV Bharat / bharat

യു.പിയില്‍ മദ്രസാ അധ്യാപകനെ കൊലപ്പെടുത്തിയ മൂന്ന് പേര്‍ പിടിയില്‍ - ഷാംലി ജില്ല

സംഭവത്തിന് പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു

Madrasa head found dead three arrested ഉസ്‌താദ് ഉസ്‌താദിനെ മരിച്ച നിലയിൽ കണ്ടെത്തി മദ്രസ അധ്യാപകൻ ഉത്തർപ്രദേശ് ഷാംലി ജില്ല കൈരാന പ്രദേശം
ഉസ്‌താദിനെ മരിച്ച നിലയിൽ കണ്ടെത്തി; മൂന്ന് പേരെ അറസ്റ്റ് ചെയ്തു
author img

By

Published : Apr 23, 2020, 4:27 PM IST

Updated : Apr 23, 2020, 4:37 PM IST

ലക്‌നൗ: മദ്രസയിലെ പ്രധാനാധ്യപകനെ ഷാംലി ജില്ലയിലെ കൈരാന പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുഫ്തി സുഫിയാനാണ് (32) മരിച്ചത്. ഇദ്ദേഹത്തെ ഏപ്രിൽ 16 മുതല്‍ കാണാതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മദ്രസയിലെ സഹഅധ്യാപകനടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രധാന പ്രതി അബ്ദുല്ല ഏപ്രിൽ 21ന് സുഫിയാനെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയിരുന്നു. അധ്യാപകനെ കൊലപ്പെടുത്തി യമുന നദിയിൽ എറിഞ്ഞതായും സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.

Last Updated : Apr 23, 2020, 4:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.