ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി നളിനി സമർപ്പിച്ച് ഹർജി തള്ളി മദ്രാസ് ഹൈക്കോടതി.
രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന നളിനി ഉൾപ്പെടെയുള്ള ആറ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ പ്രതിയായ നളിനി മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. തുടർന്ന് കേസിൽ തമിഴ്‌നാട് സർക്കാരിന്‍റെ വാദം കേട്ട ഹൈക്കോടതി നളിനിയുടെ ഹർജി തള്ളി.