ഭോപ്പാൽ: മധ്യപ്രദേശിൽ അഞ്ച് ബിജെപി നേതാക്കൾ മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌തു. ശിവ്‌രാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ വികസനമാണിത്. കൊവിഡ് ജാഗ്രതാ നിർദേശം കണക്കിലെടുത്ത് ലളിതമായി നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവര്‍ണര്‍ ലാല്‍ജി ടണ്ടൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ന് മന്ത്രിസഭയിലെത്തുന്ന അഞ്ച് പേരിൽ ഒരു സ്‌ത്രീയും രണ്ട് മുൻ എംഎൽഎമാരും ഉൾപ്പെടുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം 23നാണ് ശിവ്‌രാജ് ചൗഹാന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് രണ്ട് മാസമായി മന്ത്രിസഭാ യോഗം നിർത്തിവച്ചിരിക്കുകയാണ്.
മധ്യപ്രദേശിൽ പുതിയ മന്ത്രിമാര്‍ അധികാരമേറ്റു
കൊവിഡ് ജാഗ്രതാ നിർദേശം കണക്കിലെടുത്ത് ലളിതമായി നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവര്‍ണര്‍ ലാല്‍ജി ടണ്ടൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.