ETV Bharat / bharat

11 രാജ്യസഭാംഗങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ച് വെങ്കയ്യ നായിഡു - രാജ്യസഭ

രാജ്യസഭയില്‍ നിന്നും വിരമിക്കുന്ന 11 അംഗങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ച് അധ്യക്ഷന്‍ വെങ്കയ്യ നായിഡു. സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി, സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്, ബിഎസ്‌പിയുടെ വീർ സിംഗ്, കോൺഗ്രസിന്‍റെ രാജ് ബബ്ബാർ എന്നിവരും ഇവരില്‍ ഉൾപ്പെടുന്നു

M Venkaiah Naidu  M Venkaiah Naidu announces retirement of 11 Rajya Sabha members  Rajya Sabha members  retirement  11 രാജ്യസഭാംഗങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ച് വെങ്കയ്യ നായിഡു  വെങ്കയ്യ നായിഡു  രാജ്യസഭ  എം.വെങ്കയ്യനായിഡു
11 രാജ്യസഭാംഗങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ച് വെങ്കയ്യ നായിഡു
author img

By

Published : Sep 23, 2020, 2:24 PM IST

ന്യൂഡല്‍ഹി: ഈ വർഷം നവംബറിൽ വിരമിക്കുന്ന 11 രാജ്യസഭ അംഗങ്ങളുടെ പേരുകള്‍ അധ്യക്ഷന്‍ എം.വെങ്കയ്യനായിഡു പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നുമുള്ള 11 എംപിമാരാണ് വിരമിക്കുന്നത്. സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി, സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്, ബിഎസ്പിയുടെ വീർ സിംഗ്, കോൺഗ്രസിന്‍റെ രാജ് ബബ്ബാർ എന്നിവരും ഇവരില്‍ ഉൾപ്പെടുന്നു. ജാവേദ് അലി ഖാൻ (എസ്പി), പി എൽ പുനിയ (കോൺഗ്രസ്), രാജറാം (ബിഎസ്പി), നീരജ് ശേഖർ (ബിജെപി), അരുൺ സിംഗ് (ബിജെപി), രവി പ്രകാശ് വർമ്മ (എസ്പി), ചന്ദ്രപാൽ സിംഗ് യാദവ് (എസ്പി) എന്നിവരാണ് വിരമിക്കുന്ന മറ്റുള്ളവര്‍.

വിരമിക്കുന്ന 11 പേരുടെയും സംഭാവനകള്‍ വലുതാണെന്നും അവര്‍ ജനങ്ങള്‍ക്ക് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. എട്ട് എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനാൽ എസ്പി, ബിഎസ്പി, കോൺഗ്രസ് അംഗങ്ങൾ ആരും സഭയിൽ ഹാജരായിരുന്നില്ല. അതേസമയം വിരമിക്കുന്ന അംഗങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് നായിഡു ചോദിച്ചു. കഴിഞ്ഞ വർഷം ലോക്സഭയിലേക്കും പിന്നീട് രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് നീരജ് ശേഖർ പറഞ്ഞു. രാജ്യസഭയിലെ ഓരോ അംഗവും ആറുവർഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുന്നത്. മൂന്നിലൊന്ന് അംഗങ്ങൾ ഓരോ രണ്ടാം വർഷവും വിരമിക്കുകയും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് പുതിയ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.