ബെംഗളൂരു: മൈസൂരിലെ സ്വകാര്യ ഹോട്ടലിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാഗമംഗല സ്വദേശികളായ ലോകേഷ്, അമൂല്യ എന്നിവരെയാണ് ബുധനാഴ്‌ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്‌ച ഹോട്ടലിലെത്തി മുറിയെടുത്ത ഇരുവരെയും വൈകുന്നേരം വരെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരൻ മാനേജരെ അറിയുക്കുകയും തുടർന്ന് വാതിൽ തുറന്നപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി അയച്ചു.