ETV Bharat / bharat

മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നീട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ - Maharashtra CMO

സംസ്ഥാനത്ത് കൊവിഡ് -19 കേസുകൾ വർധിച്ചതിനെത്തുടർന്ന് സർക്കാർ ലോക്ക് ഡൗൺ നീട്ടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് അറിയിപ്പ്.

Lockdown will not be extended in state: Maharashtra CMO  മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നീട്ടില്ല  മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ  Maharashtra CMO  ഉദ്ദവ് താക്കറെ
ഉദ്ദവ് താക്കറെ
author img

By

Published : Jun 12, 2020, 2:21 PM IST

മുംബൈ: കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. നിലവിൽ, ജൂൺ 30 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അവസാനിക്കുന്ന പക്ഷം വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ലെന്നും എന്നാൽ ജനങ്ങൾ സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

സർക്കാർ നൽകിയ നിർദേശങ്ങൾ പാലിച്ച് ജനങ്ങൾ സ്വയം ശ്രദ്ധിക്കണമെന്നും മഹാരാഷ്ട്ര സി‌എം‌ഒ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് കൊവിഡ് -19 കേസുകൾ വർധിച്ചതിനെത്തുടർന്ന് സർക്കാർ ലോക്ക് ഡൗൺ നീട്ടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് അറിയിപ്പ്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 97,648 ആണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.