മുംബൈ : മഹാരാഷ്ട്ര സർക്കാർ പൊതുവിതരണ സംവിധാനത്തിലൂടെ ഏഴ് ലക്ഷത്തോളം ക്വിന്‍റൽ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. 28.61 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്‌തതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ചഗൻ ഭുജ്ബാൽ പറഞ്ഞു.
അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളാണ് പൊതു വിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്‌തത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് ഓൺലൈൻ പോർട്ടബിലിറ്റി സിസ്റ്റം പ്രയോജനപ്പെടുത്തിയാണ് ഭക്ഷ്യ വസ്‌തുക്കൾ വിതരണം ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.