ETV Bharat / bharat

ലോക്ക് ഡൗണ്‍ വിതരണ ശൃംഖലയെ സാരമായി ബാധിച്ചെന്ന് അമിതാഭ് കാന്ത്

വളരെ സങ്കീര്‍ണമായ കാലഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നതെന്നും മഹാമാരി വെല്ലുവിളി നിറഞ്ഞതും പ്രവചനാതീതമാണെന്നും നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്.

Lockdown has severely disrupted supply chains: Niti CEO  business news  നീതി ആയോഗ് സി.ഇ.ഒ  ലോക്ക് ഡൗണ്‍  കൊവിഡ് 19  നീതി ആയോഗ്  ബിസിനസ് വാര്‍ത്തകള്‍  അമിതാഭ് കാന്ത്
ലോക്ക് ഡൗണ്‍ വിതരണ ശൃംഖലയെ സാരമായി ബാധിച്ചെന്ന് നീതി ആയോഗ് സി.ഇ.ഒ
author img

By

Published : Apr 18, 2020, 8:48 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണ്‍ വിതരണ ശൃംഖലയെ സാരമായി ബാധിച്ചെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. കൊവിഡ് 19 ആന്‍റ് ദ ഫ്യൂച്ചര്‍ ഓഫ് വര്‍ക്ക് എന്ന വിര്‍ച്ച്വല്‍ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രസ്‌താവന. വളരെ സങ്കീര്‍ണമായ കാലഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നതെന്നും മഹാമാരി വെല്ലുവിളി നിറഞ്ഞതും പ്രവചനാതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഭരണകൂടങ്ങള്‍ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്താന്‍ തയ്യാറാകണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ലോകബാങ്കിന്‍റെ ഇന്ത്യന്‍ ഡയറക്‌ടര്‍ ജുനൈദ് കമല്‍ പറഞ്ഞു.

ആയുഷ്‌മാന്‍ ഭാരത് സ്‌കീം ഇത്തരത്തില്‍ നോക്കുകയാണെങ്കില്‍ മികച്ച പദ്ധതിയാണെന്നും എന്നാല്‍ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യ കൂടുതല്‍ മുന്നേറാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ നിന്നും ജോലി ചെയ്യുന്നവര്‍ തൊഴില്‍ മേഖലയെ നിലനിര്‍ത്തുന്നുണ്ടെങ്കിലും കാര്യക്ഷമത ഉറപ്പാക്കണമെന്ന് ടീം ലീസ് ചെയര്‍മാന്‍ മനീഷ് സബര്‍വാള്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യക്ക് ലോകത്തിന്‍റെ വിതരണ ശൃംഖലയാകെ ഏറ്റെടുക്കാനുള്ള കഴിവുണ്ടെന്ന് ഹീറോ എന്‍റര്‍പ്രൈസ് ചെയര്‍മാന്‍ സുനില്‍ മുജാല്‍സെയ്‌ദ് പ്രത്യാശ പ്രകടിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.