ന്യൂഡൽഹി: ഡല്‍ഹിയിലെ എൽഎൻജെപി ആശുപത്രിയിലെ ഡോക്‌ടർ കൊവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്‌ച രാവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഡല്‍ഹി സർക്കാരിന് കീഴിലുള്ള കൊവിഡ് ചികിത്സാ കേന്ദ്രമാണ് എൽഎൻജെപി ആശുപത്രി. ഇവിടുത്തെ അനസ്‌തേഷ്യോളജി വിഭാഗം ഡോക്‌ടറാണ് മരിച്ചത്.
ഡല്‍ഹിയിൽ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. തെക്കൻ ഡല്‍ഹിയിലെ ഓഖ്‌ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ജൂൺ 20ന് രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഒഡിഷ സ്വദേശിയായ ഡോക്ടറും കൊവിഡ് ബാധിച്ച് മരിച്ചു.