ചണ്ഡീഗഢ്: കൊവിഡ് ദുരിത ബാധിതരെ സഹായിക്കുന്നതിനായി ജൂണ്‍ ഒന്ന് മുതല്‍ പഞ്ചാബ് സര്‍ക്കാര്‍ മദ്യത്തിന് സെസ് ഏര്‍പ്പെടുത്തി. രണ്ട് മുതല്‍ 50 രൂപ വരെയാണ് സര്‍ക്കാര്‍ കൊവിഡ് സെസായി മദ്യത്തിന് വില വര്‍ധിപ്പിച്ചത്. തുക സമാഹരിച്ച് കൊവിഡ് ബാധിതര്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു. കൊവിഡ് തീവ്രബാധിത പ്രദേശങ്ങളല്ലാത്ത മേഖലകളില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ മദ്യശാലകള്‍ ഉള്‍പ്പടെയുള്ള കടകള്‍ തുറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കൊവിഡ് ദുരിത ബാധിതരെ സഹായിക്കാന്‍ മദ്യത്തിന് സെസ് ഏര്‍പ്പെടുത്തി പഞ്ചാബ് - Liquor turns costlier in Punjab
രണ്ട് മുതല്‍ 50 രൂപ വരെയാണ് സര്‍ക്കാര്‍ കൊവിഡ് സെസായി മദ്യത്തിന് വില വര്‍ധിപ്പിച്ചത്.