ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്ത്. മെയ് 29ന് ജയ്പൂർ ബിജെപി ഓഫീസിലാണ് കത്ത് ലഭിച്ചത്. മെയ് 30ന് സത്യപ്രതിജ്ഞയേൽക്കുന്നതിന് മുമ്പ് നരേന്ദ്ര മോദിയെ വെടിവെച്ച് കൊലപ്പെടുത്തുമെന്നായിരുന്നു കത്തിലെ ഉള്ളടക്കമെന്നും കത്ത് പൊലീസിന് കൈമാറിയിരുന്നെന്നും രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ ലാൽ സൈനി പറഞ്ഞു. അതേസമയം കത്ത് വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. ഭീഷണി കത്തിലെ മേൽവിലാസത്തിൽ അന്വേഷിച്ച് നാല് പേരെ ചോദ്യം ചെയ്തെങ്കിലും കത്തുമായി ഇവർക്ക് ബന്ധമില്ലെന്ന് കണ്ടെത്തിയെന്ന് ഡിസിപി യോഗേഷ് ദധിച്ച് പറഞ്ഞു.
നരേന്ദ്ര മോദിയെ കൊല്ലുമെന്ന് ഭീഷണിക്കത്ത് - ബിജെപി
ബിജെപിയുടെ ജയ്പൂര്‍ ഓഫീസിലാണ് കത്ത് ലഭിച്ചത്. കത്ത് വ്യാജമെന്ന് പൊലീസ്

Conclusion: