ജമ്മു കശ്‌മീര്‍: ജമ്മു കശ്‌മീരിലെ ബന്ദിപ്പോരയില്‍ നിന്ന് ലഷ്‌കർ-ഇ-ത്വയ്‌ബ (എൽഇടി) തീവ്രവാദി പിടിയിൽ. പൊലീസിന്‍റെയും സുരക്ഷാസേനയുടെയും സംയുക്ത സംഘം നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. ഹാജിൻ പട്ടണത്തിലേക്കുള്ള തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംയുക്ത സേനാ സംഘം തിരച്ചില്‍ നടത്തിയത്. പിടിയിലായ തീവ്രവാദിയില്‍ നിന്ന് ഗ്രനേഡുകളും തോക്കുകളും പിടിച്ചെടുത്തു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതായി പൊലീസ് പറഞ്ഞു.
ജമ്മുവിൽ ലഷ്‌കർ-ഇ-ത്വയ്‌ബ തീവ്രവാദി പിടിയിൽ - ജമ്മു
പൊലീസിന്‍റെയും സുരക്ഷാസേനയുടെയും സംയുക്ത സംഘം നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്
ഗ്രനേഡുകളും തോക്കുകളുമായി ലഷ്‌കർ-ഇ-തായ്‌ബ തീവ്രവാദി പിടിയിൽ.