ലക്‌നൗ: ഉത്തർപ്രദേശില്‍ ജനവാസ മേഖലയിലിറങ്ങിയ മൂന്ന് മാസം പ്രായമായ പുള്ളിപ്പുലിയെ വനംവകുപ്പ് അധികൃതർ പിടികൂടി. ഗോണ്ട ജില്ലയിലെ ഇറ്റിയതോക് ഗ്രാമത്തിന് സമീപമാണ് സംഭവം. പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ടതിനെ തുടര്‍ന്ന് ഗ്രാമവാസികൾ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്‌തു.
മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുള്ളിപ്പുലിയെ പിടികൂടിയത്. തുടര്‍ന്ന് പുള്ളിപ്പുലിയെ അടുത്തുള്ള കാട്ടില്‍ വിട്ടയച്ചു. പ്രദേശത്ത് ഏകദേശം ഒരു മാസം മുമ്പ് പുള്ളിപ്പുലിയെയും രണ്ട് കുട്ടികളെയും നാട്ടുകാര്‍ കണ്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്ന് ദിവസത്തോളം തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് പുള്ളിപ്പുലികൾ പ്രദേശം വിട്ടിട്ടുണ്ടെന്ന് കരുതി സംഘം തിരച്ചിൽ നിർത്തുകയായിരുന്നു.