ജയ്പൂർ: നിയമസഭാ സമ്മേളനം അംഗീകരിക്കാത്ത ഗവർണറുടെ നീക്കത്തെ ചോദ്യം ചെയ്ത് അഭിഭാഷകൻ രാജസ്ഥാൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭ ഗവർണറോട് അഭ്യർത്ഥിച്ചെങ്കിലും അഭ്യർത്ഥന നിരസിക്കപ്പെട്ടുവെന്ന് അഭിഭാഷകൻ സുനിൽ കുമാർ സിംഗ് പൊതുതാൽപര്യ ഹർജിയിൽ വാദിച്ചു. ഹർജി കോടതി ഇതുവരെ അംഗീകരിച്ചിട്ടില്ല.
ചൊവ്വാഴ്ച മന്ത്രിസഭ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം തവണയും ഗവർണർക്ക് മന്ത്രിസഭ ശുപാർശ നൽകി. എന്നാൽ, ഗവർണർ ഇത് തിരിച്ചയച്ചു. മൂന്നാം തവണ ഗവർണർ ശുപാർശ മടക്കിനൽകുന്നതിന് മുമ്പാണ് കോടതിയിൽ ഹർജി നൽകിയത്.