ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് 19 സ്ഥിരീകരിച്ച നാലാമത്തെയാൾ വിദേശ യാത്ര ചെയ്‌തിട്ടില്ലെന്നും രോഗി പേടിഎം ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതിന് ശേഷമാണ് രോഗം പിടിപെട്ടതെന്നും ഡൽഹി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഡൽഹി സ്വദേശിനിയുടെ രക്തസാമ്പിൾ ഫലം പോസിറ്റീവാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് യുവതിയെ സഫ്‌ദർജംഗ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. പേടിഎം ഉദ്യോഗസ്ഥൻ തായ്‌ലന്‍റ് - മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച ശേഷം മടങ്ങിയെത്തിയതാണ്.
കൊവിഡ് 19 സ്ഥിരീകരിച്ച ഡൽഹി സ്വദേശി വിദേശയാത്ര നടത്തിയില്ലെന്ന് റിപ്പോർട്ട് - കൊവിഡ് 19
യുവതിയെ സഫ്‌ദർജംഗ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.