ഡല്‍ഹി: തൊഴില്‍ മന്ത്രാലയത്തിലെ 11 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം ജൂണ്‍ 4, 5 തിയതികളില്‍ അണുനശീകരണത്തിനായി തൊഴില്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്ന ശ്രാം ശക്തി ഭവന്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ജോയിന്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍റുമാര്‍, ഡ്രൈവര്‍ എന്നിവരും കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതേസമയം ലേബര്‍ സെക്രട്ടറി ഹീരാലാല്‍ സമരിയയുടെയും അഡീഷണല്‍ സെക്രട്ടറിയുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇപ്പോള്‍ തൊഴില്‍ മന്ത്രാലയത്തിലെ ജീവനക്കാര്‍ വീട്ടിലിരുന്നാണ് ജോലികള്‍ ചെയ്യുന്നത്.
തൊഴില്‍ മന്ത്രാലയത്തിലെ 11 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജോയിന്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍റുമാര്‍, ഡ്രൈവര്‍ എന്നിവരും കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.