ന്യൂഡല്‍ഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ.എസ്.ഐ) പദ്ധതിയുടെ കീഴിലുള്ള ജീവനക്കാര്‍ക്ക് പുതിയ മൊബൈല്‍ ആപ്പുമായി തൊഴില്‍ മന്ത്രാലയം. ജീവനക്കാരുടെ ക്ഷേമത്തിനായി 'സന്തുഷ്' എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗംഗ്വാര്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍റെ ഫൗണ്ടേഷന്‍ ദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ചടങ്ങില്‍ പ്രഖ്യാപിച്ചു
ഇഎസ്ഐസി ഗുണഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ആപ്പ് നിര്‍മിക്കുന്നത്. ചടങ്ങില്‍ ഫെബ്രുവരി 24 മുതൽ മാർച്ച് 10 വരെ നടക്കുന്ന ഇഎസ്ഐസിയുടെ പ്രത്യേക സേവനങ്ങളും മന്ത്രി ഉദ്‌ഘാടനം ചെയ്‌തു.