ETV Bharat / bharat

കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും - രാജീവ് കുമാർ

കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. മേഘാലയയിലെ ഷില്ലോങ്ങിൽ വച്ചാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകാൻ രാജീവ് കുമാറിന് സുപ്രീംകോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു

RAJEEV KUMAR
author img

By

Published : Feb 9, 2019, 8:06 AM IST

ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. മേഘാലയയിലെ ഷില്ലോങ്ങിൽ വച്ചാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകാൻ രാജീവ് കുമാറിന് സുപ്രീംകോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളുടെ അന്വേഷണ ചുമതല ആദ്യം ഉണ്ടായിരുന്ന പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്നു രാജീവ് കുമാർ. ഇരുകേസുകളും 2014ൽ സുപ്രീംകോടതി സിബിഐക്ക് കൈമാറിയിരുന്നു. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്ന അവസരത്തിൽ പ്രമുഖ നേതാക്കളെ രക്ഷിക്കുന്നതിനായി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ സിബിഐക്ക് കൈമാറാൻ വിസമ്മതിക്കുകയും ചെയ്തു എന്ന ആരോപണമാണ് രാജീവ് കുമാറിനെതിരെ ഉന്നയിക്കപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച്ചയിൽ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ കൊൽക്കത്ത പൊലീസ് തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് സിബിഐ കോടതിയെ സമീപിച്ചു. ഇതേതുടർന്നാണ് സിബിഐ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി രാജീവ് കുമാറിനോട് നിർദ്ദേശിച്ചത്. ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ തൃണമുൽ എംപി കുനാൽ ഘോഷിനോടും ഈ മാസം 10ന് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Intro:Body:

കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. മേഘാലയയിലെ ഷിലോങ്ങിൽ വച്ചാണ് ചോദ്യം ചെയ്യുക. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകൾ ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്നു രാജീവ് കുമാർ. 

2014ൽ സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറി. കൊൽക്കത്ത പൊലീസ് കേസ് അന്വേഷിക്കവേ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കുന്നതായി തെളിവ് നശിപ്പിക്കുകയും സുപ്രധാന രേഖകൾ സിബിഐയ്ക്ക് കൈമാറാൻ വിസ്സമ്മതിക്കുകയും ചെയ്തുവെന്നാണ് രാജീവ് കുമാറിനെതിരായ ആരോപണം. 

കഴി‌ഞ്ഞയാഴ്ച രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള ശ്രമം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാന പൊലീസും തടഞ്ഞിരുന്നു. ഇതിനെതിരെ സിബിഐ നൽകിയ ഹർജിയിലാണ് രാജീവ് കുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചത്.

കേസിൽ ആരോപണവിധേയനായ  തൃണമൂൽ എംപി കുനാൽ ഘോഷിനോടും ഈ മാസം 10 ന് ഷില്ലോംഗിലെ ഓഫീസിൽ ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.