ചണ്ഡിഗഢ്: മനേസറിലെ ഗുരുഗ്രാമിൽ അജ്ഞാതനായ ഒരാൾ ഒൻപത് വയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കല്ലെറിഞ്ഞു കൊലപ്പെടുത്തി. ജനുവരി രണ്ടിന് രാത്രി 9.15 ഓടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പ്രാന്തപ്രദേശത്ത് നിന്ന് നഗ്നമായ നിലയില്‍ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സോഹെയ്‌ൽ എന്ന കുട്ടിയാണ് മരിച്ചത്. ജനുവരി മൂന്നിനാണ് മനേസറിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. ആന്തരികാവയവങ്ങൾക്ക് പോലും ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ഡോ. യുദ്ധ്‌വീർ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.