തെലങ്കാന: ഹൈദരാബാദ് ഏറ്റുമുട്ടലിൽ തെലങ്കാന പൊലീസിന് കേരളത്തിൽ നിന്ന് അഭിനന്ദന പ്രവാഹം. തെലങ്കാന പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മലയാളത്തിൽ കമന്‍റുകളും പോസ്റ്റുകളും നിറച്ചാണ് മലയാളികൾ അഭിനന്ദനം അറിയിച്ചത്. ദിഷാ കൊലപാതക കേസിലെ കുറ്റവാളികൾക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ശരിയായ ശിക്ഷയാണ് നടപ്പാക്കിയതെന്നും ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ഒരാൾക്ക് നീതി ലഭിച്ചെന്നുമുള്ള തരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സിനിമാ മേഖലയിലെ പ്രമുഖരുൾപ്പെടെ പൊലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിട്ടുണ്ട്. ഹൈദരാബാദ് പൊലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മലയാളത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.