ന്യൂഡല്‍ഹി: കൃഷിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച മൂന്ന് ബില്ലുകള്‍ കര്‍ഷക വിരുദ്ധമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇതിനെതിരെ വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ബില്ല് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്ന് രാജ്യസഭാ എം.പിമാരും ഒരു ലോക്സഭാ എം.പിയുമാണ് ആംആദ്മി പാര്‍ട്ടിക്കുള്ളത്. ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആന്‍റ് ഫെസിലിറ്റേഷൻ) ബിൽ, കർഷകരുടെ ശാക്തീകരണവും സംരക്ഷണവും ഉറപ്പുവരുത്തുന്ന എഗ്രിമെന്‍റ് ഓണ്‍ പ്രൈസ് അഷ്യുറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്ല്, അവശ്യവസ്തു ഭേദഗതി ബില്‍ (ദി എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമന്‍മെന്‍റ്) ബില്ല്) എന്നിവയ്ക്ക് എതിരെയാണ് ആം ആദ്മി പാര്‍ട്ടി രംഗത്ത് എത്തിയിരിക്കുന്നത്.
ബില്ലുകള്‍ കര്‍ഷകര്‍ക്ക് സ്വതന്ത്രമായി കൃഷി ചെയ്യാനും ഉല്‍പ്പനങ്ങള്‍ വില്‍ക്കാനുമുള്ള സാധ്യത കുറക്കുമെന്നാണ് പാര്‍ട്ടിയുടെ വിലിയിരുത്തല്‍.