മൈസൂരു: മൈസൂരുവില്‍ ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ കൂട്ടബലാൽസംഗത്തിനിരയായി. വീട്ടിലേക്ക് പോകുന്ന വഴി മൈസൂരിലെ ലിങ്കമുദ്ധി പാളയത്ത് വെച്ചാണ് യുവതി ആക്രമണത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കല്ലുകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു നാൽവർ സംഘത്തിന്റെ അതിക്രമമെന്ന് പൊലീസ് പറഞ്ഞു.
ജോലി കഴിഞ്ഞു ബൈക്കിൽ ആൺ സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോയ യുവതിയെ, വഴിയിൽ വെച്ച് നാൽവർ സംഘം തടയുകയായിരുന്നു. തുടർന്ന് യുവതിയെ ബലം പ്രയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷമാണ് ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയാക്കിയത്. തടയാൻ ശ്രമിച്ച ആൺ സുഹൃത്തിനു കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു.
യുവതിയും സുഹൃത്തും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ മൈസൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.