ന്യൂഡൽഹി: കർണാടകയിലെ വിമത എംഎൽഎമാരുടെ രാജി അംഗീകരിക്കാൻ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട ഹര്‍ജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കർണാടകയിലെ 15 വിമത എംഎൽഎമാർ നൽകിയ ഹർജിയിലാണ് വിധി പറയുക. രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
രാജിയിലോ, അയോഗ്യതയലോ നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന് നിര്‍ദേശിക്കാൻ കോടതിക്ക് അധികാരമില്ലെന്നാണ് സ്പീക്കര്‍ നിരത്തിയ പ്രധാന വാദങ്ങളിലൊന്ന്. രാജിവെക്കുക എന്ന മൗലിക അവകാശം സംരക്ഷിക്കണമെന്ന് വിമത എംഎല്‍എമാരും ആവശ്യപ്പെട്ടു. എന്നാൽ വിമതരുടെ ആവശ്യത്തിന് കോടതി കൂട്ടുനിൽക്കരുതെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കാതെ കോടതിയുടെ അധികാരപരിധിയെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം കേസിൽ വാദം കേൾക്കവെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.
ഈ മാസം ആറിനാണ് എംഎല്‍എമാർ രാജിക്കത്ത് നൽകിയത്. രാജിക്കത്ത് നൽകിയിട്ടും സ്പീക്കർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്തുകൊണ്ടാണ് സ്പീക്കർ തീരുമാനം എടുക്കാതിരുന്നത് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സ്വന്തം കർത്തവ്യങ്ങൾ നിർവഹിക്കാതെ കോടതിയുടെ ഭരണഘടനപരമായ പരിമിതികൾ ചൂണ്ടിക്കാണിക്കുകയാണ് സ്പീക്കറെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്നലെ കുറ്റപ്പെടുത്തി. കര്‍ണാടകത്തിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്നത്തെ കോടതി തീരുമാനം ഏറെ നിര്‍ണായകമാകും.