ബെംഗളൂരു: വാഹനാപകടത്തിൽ മരിച്ച ഭാര്യ മാധവിയുടെ സിലിക്കൺ മെഴുക് പ്രതിമയ്‌ക്കൊപ്പം കൊപ്പാലിൽ ഗൃഹപ്രവേശം ആഘോഷിച്ച് വ്യവസായി ശ്രീനിവാസ് ഗുപ്ത. വീട്ടിൽ ഭാര്യയെ തിരികെ എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും, ഇത് ഭാര്യയുടെ സ്വപ്നഭവനമാണെന്നും ശ്രീനിവാസ് ഗുപ്ത പറഞ്ഞു.
ബെംഗളൂരു സ്വദേശിയായ ശ്രീധർ മൂർത്തി എന്ന കലാകാരനാണ് ഭാര്യയുടെ സിലിക്കൺ മെഴുക് പ്രതിമ തയ്യാറാക്കിയത്. ഒരു വർഷമെടുത്താണ് പ്രതിമ പൂർത്തീകരിച്ചത്. ആർക്കിടെക്റ്റ് രംഗനനവറിന്‍റെ സഹായത്തോടെ വീടിനുള്ളിൽ പ്രതിമ സ്ഥാപിച്ചു. കോപ്പാൽ പൊതുവേ ചൂടുള്ള കാലാവസ്ഥയുള്ള പ്രദേശമാണ്. മെഴുക് ഉരുകാൻ സാധ്യത നിലനിൽക്കുന്നതുകൊണ്ട് പ്രതിമ സിലിക്കൺ ഉപയോഗിച്ച് നിർമിക്കാൻ നിർദേശം നൽകിയിരുന്നതായും ഗുപ്ത കൂട്ടിച്ചേർത്തു.