ബെംഗളൂരു: കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിക്കാതെ കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലു. തിങ്കളാഴ്‌ച ദവനഗെരെയില്‍ നടന്ന മുന്‍ മന്ത്രി പരമേശ്വര്‍ നായികിന്‍റെ മകന്‍റെ വിവാഹത്തിന് അദ്ദേഹം മാസ്‌ക് ധരിക്കാതെ എത്തിയത് വിവാദമായി. ചിത്രദുര്‍ഗയില്‍ ജൂണ്‍ രണ്ടിന് നടന്ന പരിപാടിയില്‍ മന്ത്രി സാമൂഹിക അകലം പാലിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
കര്‍ണാടകയില്‍ ഇതുവരെ 6,245 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,977 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 3,196 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 72 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.