ETV Bharat / bharat

കാലാപാനി തര്‍ക്കം : നയതന്ത്രപരമായി പരിഹരിക്കുമെന്ന് പ്രദീപ് ഗ്യാവാലി

author img

By

Published : Jan 25, 2020, 10:27 AM IST

കശ്‌മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം ഇന്ത്യ പുറത്തിറക്കിയ ഭൂപടത്തില്‍ കാലാപാനി, ലിംപിയാധുര,  ലിപുലെഖ് എന്നീ പ്രദേശങ്ങളെ ഇന്ത്യൻ പ്രദേശങ്ങളാക്കി ചിത്രീകരിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്

Nepal government  Pradeep Gyawali  Kalapani dispute  Lipulekh Pass  കാലാപാനി തര്‍ക്കം നയതന്ത്രപരമായി പരിഹരിക്കുമെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി  കാലാപാനി നേപ്പാള്‍ ഇന്ത്യ  കാഠ്മണ്ഡു  പ്രദീപ് ഗ്യാവാലി  ഇന്ത്യ നേപ്പാള്‍
കാലാപാനി തര്‍ക്കം നയതന്ത്രപരമായി പരിഹരിക്കുമെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി

കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കാലാപാനി വിഷയത്തില്‍ നയതന്ത്രപരമായി പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസമെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി . ഇരുവിഭാഗവും തമ്മില്‍ സൗഹൃദത്തിലാണെന്നും ഇത് ഒരു പുതിയ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. 'ചരിത്രം കൈമാറി തന്ന' തര്‍ക്ക വിഷയം പരിഹരിക്കാൻ നേപ്പാള്‍ തയ്യാറെടുക്കുകയാണെന്നും ഗ്യാവാലി പറഞ്ഞു.

ഇന്ത്യ, നേപ്പാള്‍, ടിബറ്റ് അതിര്‍ത്തികളുടെ സംഗമപ്രദേശമാണ് കാലാപാനി. കശ്‌മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം ഇന്ത്യ പുറത്തിറക്കിയ ഭൂപടത്തില്‍ കാലാപാനി, ലിംപിയാധുര, ലിപുലെഖ് എന്നീ പ്രദേശങ്ങളെ ഇന്ത്യൻ പ്രദേശങ്ങളാക്കി ചിത്രീകരിച്ചതാണ് നേപ്പാളിനെ ചൊടിപ്പിച്ചത്. അതേസമയം തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശങ്ങളാണ് ഭൂപടത്തിലുള്ളതെന്നാണ് ഇന്ത്യയുടെ വാദം.

ബംഗ്ലാദേശുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിച്ച ഇന്ത്യക്ക് എന്തുകൊണ്ട് നേപ്പാളുമായുള്ള തര്‍ക്കം പരിഹരിച്ചുകൂടായെന്ന് ഗ്യാവാലി മുമ്പ് ചോദിച്ചിരുന്നു. 1962 ലെ ഇന്തോ ചൈന യുദ്ധം കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യ ലിപുലെഖ് പാസ് അടച്ചതിനുശേഷം, ടിങ്കർ ചുരത്തിലൂടെയാണ് വ്യാപാര വാഹനങ്ങള്‍ കടന്നുപോയിരുന്നത്. എന്നാല്‍ ലിപുലെഖ് പാസ് വീണ്ടും തുറക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചതിനെ തുടര്‍ന്നാണ് 1997 ൽ നേപ്പാളില്‍ കാലാപാനിയെ ചൊല്ലി പ്രതിഷേധം ആരംഭിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.