ETV Bharat / bharat

രാജസ്ഥാനിൽ വാഹനാപകടത്തിൽ നാല് മരണം - road accident

കാറിൽ സഞ്ചരിച്ചിരുന്ന രണ്ട് സ്ത്രീകളും പൊലീസ് സർക്കിൾ ഇൻസ്‌പെക്‌ടർ അടക്കം നാല് പേരാണ് മരിച്ചത്.

രാജസ്ഥാൻ  വാഹനാപകടം  ജയ്‌പൂർ  നാല് മരണം  റോഡ് അപകടം  Rajastan  accident  road accident jaipur
രാജസ്ഥാനിൽ വാഹനാപകടത്തിൽ നാല് മരണം
author img

By

Published : Sep 9, 2020, 1:50 PM IST

ജയ്‌പൂർ: സംസ്ഥാനത്ത് പ്രതാപ്‌ഗഡിൽ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന രണ്ട് സ്ത്രീകളും പൊലീസ് സർക്കിൾ ഇൻസ്‌പെക്‌ടർ അടക്കം നാല് പേരാണ് മരിച്ചത്. പ്രതാപ്‌നഗർ-ബൻസ്വര റോഡിലാണ് അപകടം സംഭവിച്ചത്.

ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാറിൽ നിന്ന് മദ്യവും ശീതളപാനീയങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ കാറിൽ യാത്ര ചെയ്‌തിരുന്ന പൊലീസ് ഉദ്യോഗസ്ഥനും കാറിലുണ്ടായിരുന്നവരും മദ്യലഹരിയിൽ ആയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.