പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റ് നേടിയാലും ജെഡിയു നേതാവും നിലവിലെ മുഖ്യമന്ത്രിയുമായി നിതീഷ് കുമാര്‍ തന്നെയായിരിക്കും മുന്നണിയെ നയിക്കുകയെന്നും നദ്ദ വ്യക്തമാക്കി. ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിനെതിരെ ബിജെപി-ജെഡിയു-എച്ച്എഎം-വിഐപി സഖ്യമാണ് മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും നദ്ദ തൊടുത്തുവിട്ടു. പാകിസ്ഥാന്‍റെ വക്താക്കളായി കോണ്‍ഗ്രസ് മാറിയെന്ന് നദ്ദ ആരോപിച്ചു. കോണ്‍ഗ്രസുമായും ഇടതുപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയ ആര്‍ജെഡിക്കെതിരെയും നദ്ദ സമാന ആരോപണങ്ങളുന്നയിച്ചു. ബിഹാറിലെ ജനങ്ങള്‍ അവര്‍ക്ക് മറുപടി നല്‍കും. ലാലു പ്രസാദിന്‍റെ ദുര്‍ഭരണം ജനങ്ങള്‍ മറന്നിട്ടില്ല. നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്‍റെയും നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തൊഴിലില്ലായ്‌മ കാരണം 20 ലക്ഷത്തോളം വരുന്ന ബിഹാര്‍ സ്വദേശികള്‍ അന്യ ദേശങ്ങളിലേക്ക് പോകേണ്ടിവന്നതിന് കാരണം ആര്‍ജെഡിയാണ്. ഇക്കാര്യത്തില്‍ തേജസ്വി യാദവ് ജനങ്ങളോട് മാപ്പ് പറയണമെന്നും ജെ.പി നദ്ദ ആവശ്യപ്പെട്ടു.
ബിജെപി കൂടുതല്‍ സീറ്റ് നേടിയാലും ബിഹാറില്‍ നേതാവ് നിതീഷ് കുമാര്‍: ജെ.പി നദ്ദ
ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിനെതിരെ ബിജെപി-ജെഡിയു-എച്ച്എഎം-വിഐപി സഖ്യമാണ് മത്സരിക്കുന്നത്