ന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്‌ഡൗണിനിടെ ജെഎൻയു ക്യാമ്പസ് വിട്ട് പുറത്തിറങ്ങാൻ വിദ്യാർഥിയുടെ പ്രതിഷേധം. പുറത്ത് പോകാൻ അനുമതിയുണ്ടെന്ന് അവകാശപ്പെട്ടാണ് വിദ്യാർഥിയുടെ പ്രതിഷേധം. തടയാൻ ശ്രമിച്ചാല്‍ ചുമച്ച് കൊവിഡ് പരത്തുമെന്നും വിദ്യാർഥി സുരക്ഷ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി. ക്യാമ്പസിന് പുറത്തിറങ്ങാനുള്ള അനുമതി കത്തില്‍ വാർഡന്‍റെ ഒപ്പില്ലാത്തതിനാല്‍ വിദ്യാർഥിയെ പുറത്ത് പോകാൻ അനുവദിക്കാൻ കഴിയില്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, സുരക്ഷ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് ആരോപിച്ച് വിദ്യാർഥി എയിംസില്‍ ചികിത്സ തേടി. സംഭവത്തില്‍ വിമർശനവുമായി ജെഎൻയു സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്‍റ് ഐഷെ ഘോഷും രംഗത്തെത്തി. ക്യാമ്പസിലെ വിദ്യാർഥികൾക്ക് സുരക്ഷ സൗകര്യങ്ങൾ ഒരുക്കുന്നതിന് പകരം പൊലീസ് അവരെ ക്രൂരമായി മർദ്ദിക്കുകയാണെന്ന് ഐഷെ ട്വീറ്റ് ചെയ്തു.
![delhi police corona virus lockdown in india Jawaharlal Nehru University Aishi Ghosh JNU student warns of spreading corona ജെഎൻയു വാർത്ത ജെഎൻയുവില്‍ വിദ്യാർഥിയുടെ പ്രതിഷേധം ഐഷി ഘോഷ് ഡല്‍ഹി പൊലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/6629378_757_6629378_1585812188990.png)