ETV Bharat / bharat

ജമ്മു കശ്​മീർ ക്രിക്കറ്റ്​ അസോസിയേഷൻ അഴിമതി; ഫറൂഖ്​ അബ്​ദുല്ലയെ ഇ.ഡി ചോദ്യം ചെയ്​തു - ഫറൂഖ്​ അബ്​ദുള്ള

അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് 2002 മുതൽ 2011 വരെ ബി.സി.സി.ഐ 113 കോടി രൂപ ഗ്രാന്‍റായി നൽകിയിരുന്നു. ഇതിൽ 43.69 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന കേസിലാണ്​ അന്വേഷണം നടക്കുന്നത്​.

Farooq Abdullah  ED questions Farooq Abdullah  JKCA scam  Jammu and Kashmir Cricket Association scam  ജമ്മു കശ്​മീർ ക്രിക്കറ്റ്​ അസോസിയേഷൻ അഴിമതി; ഫറൂഖ്​ അബ്​ദുള്ളയെ ഇ.ഡി ചോദ്യം ചെയ്​തു  ജമ്മു കശ്​മീർ ക്രിക്കറ്റ്​ അസോസിയേഷൻ അഴിമതി  ഫറൂഖ്​ അബ്​ദുള്ള  മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള
ജമ്മു കശ്​മീർ ക്രിക്കറ്റ്​ അസോസിയേഷൻ അഴിമതി; ഫറൂഖ്​ അബ്​ദുള്ളയെ ഇ.ഡി ചോദ്യം ചെയ്​തു
author img

By

Published : Oct 19, 2020, 1:22 PM IST

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെൻറ്​ ഡയറക്ടറേറ്റ് ചോദ്യംചെയ്തു. ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷൻെറ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഫറൂഖ് അബ്ദുള്ളയെ വീണ്ടും ചോദ്യംചെയ്യുന്നത്​. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായിരുന്ന ഫാറൂഖ് അബ്ദുള്ള 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യൽ നടക്കുന്നതെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അഴിമതി കേസിൽ ഫറൂഖ്​ അബ്​ദുള്ളയെ 2019ലും ഇ.ഡി ചോദ്യം ചെയ്തിരുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് 2002 മുതൽ 2011 വരെ ബി.സി.സി.ഐ 113 കോടി രൂപ ഗ്രാന്‍റായി നൽകിയിരുന്നു. ഇതിൽ 43.69 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന കേസിലാണ്​ അന്വേഷണം നടക്കുന്നത്​. 2015 ൽ ജമ്മു കശ്മീർ ഹൈകോടതി സി.ബി.ഐക്ക് കേസ്​ കൈമാറുകയും 2018 ല്‍ ഫറൂഖ് അബ്ദുള്ളയുടെയും മറ്റു മൂന്ന് ആളുകളുടെയും പേരില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്​തിരുന്നു. ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡൻറ്​ ഫറൂഖ് അബ്ദുള്ള, മുന്‍ ജനറല്‍ സെക്രട്ടറി എം.ഡി. സലിം ഖാന്‍, ട്രഷറര്‍ അഹ്സന്‍ അഹമ്മദ് മിര്‍സ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബഷീര്‍ അഹമ്മദ് മിസഖര്‍ എന്നിവര്‍ക്കെതിരെയായിരുന്നു സി.ബി.ഐ കേസ്. ഇതിൻെറ ഭാഗമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.