ETV Bharat / bharat

കൊവിഡ് പരിശോധനയ്‌ക്ക് വിധേയനാകാതെ ഓടിപ്പോയ ആളെ പിടികൂടി - jammu kashmir news

സൗദിയിൽ സന്ദർശനം നടത്തിയ ജമ്മു കശ്‌മീര്‍ സ്വദേശിയായ പദ്ഷഹി ബാഗ്‌ സ്വദേശിയോട് കൊവിഡ് 19 പരിശോധനയ്‌ക്ക് വിധേയമാകണമെന്ന് ആവശ്യപ്പെട്ടപ്പോളാണ് ആശുപത്രിയിൽ നിന്നും ഇയാൾ കടന്നുകളഞ്ഞത്.

കൊവിഡ് പരിശോധനയ്‌ക്ക് വിധേയനാകാതെ ഓടിപ്പോയി  ജമ്മുകശ്‌മീരിൽ കൊവിഡ്  കൊവിഡ് വാർത്ത  കൊറോണ വാർത്ത  പദ്ഷഹി ബാഗ്‌ സ്വദേശി  കൊവിഡ് 19  കൊവിഡ് 19 ഇന്ത്യ  Man flees covid 19  man escaped without checking corona teast  coronavirus india  jammu kashmir news  kashmir covid
കൊവിഡ് 19
author img

By

Published : Mar 22, 2020, 4:21 AM IST

ശ്രീനഗർ: കൊവിഡ് 19 പരിശോധനയ്ക്ക് വിധേയനാകാതെ ആശുപത്രിയിൽ നിന്നും ഓടിരക്ഷപ്പെട്ട ആളെ പിടികൂടി. സൗദിയിൽ സന്ദർശനം നടത്തിയ ഇയാളോട് കൊവിഡ് 19 പരിശോധനയ്‌ക്ക് വിധേയമാകണമെന്ന് ആവശ്യപ്പെട്ടപ്പോളാണ് ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞത്. എന്നാൽ, ആശുപത്രി അധികൃതർ സംഭവം ജില്ലാ ഭരണകൂടത്തിനെ അറിയിക്കുകയും ഓടിപ്പോയ ആളെ ഉടൻ തന്നെ പിടികൂടി കൊവിഡ് പരിശോധനയ്‌ക്ക് വിധേയനാക്കുകയും ചെയ്‌തു. പദ്ഷഹി ബാഗ്‌ സ്വദേശിയായ ഇയാളോട് ജില്ലാ ഭരണകൂടം നിർദേശിച്ചതിനെ തുടർന്നാണ് കൊവിഡിനെതിരായുള്ള പ്രതിരോധ നടപടിക്കായി ആശുപത്രിയിൽ എത്തിയത്. എക്‌സ്- റേയ്‌ക്കും കൊവിഡ് പരിശോധനയ്‌ക്കും വിധേയനാകണമെന്ന് ഡോക്‌ടർ ഇയാളോട് ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് ഇയാൾ ഓടിരക്ഷപ്പെട്ടത്. ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.