ETV Bharat / bharat

വിവാഹം നിരസിച്ചു: യുവതിയെ ആക്രമിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

പ്രണയതർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്.

യുവതിയെ ആക്രമിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
author img

By

Published : Jun 15, 2019, 2:14 PM IST

ചെന്നൈ: ചെന്നൈ ചെറ്റ്പെട്ട് റെയിൽവെ സ്റ്റേഷനിൽ യുവതിയെ ആക്രമിച്ച ശേഷം യുവാവിന്‍റെ ആത്മഹത്യാശ്രമം. എഗ്മോർ ട്രെയിൻ കാത്തുനിന്ന തേൻമൊഴിയെ മുൻ കാമുകൻ സുരേന്ദ്രൻ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇരുവരും ഈറോഡ് സ്വദേശികളാണ്. പ്രണയതർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്.

കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാരുടെ നിർബന്ധപ്രകാരം മറ്റൊരു വിവാഹത്തിന് യുവതി തയാറായതാണ് അക്രമത്തിന് കാരണം. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

ട്രെയിൻ കാത്തുനിന്ന തേൻമൊഴിയും സുരേന്ദ്രനും സംഭവസ്ഥലത്ത് വച്ച് സംസാരിക്കുകയായിരുന്നെന്നും വാക്കേറ്റം രൂക്ഷമായപ്പോൾ യുവാവ് ഷർട്ടിനുള്ളിൽ നിന്നും വടിവാൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ യുവതി തടയാൻ ശ്രമിച്ചെങ്കിലും മുഖത്തും വിരലിനും പരിക്കേറ്റു. യുവതിയുടെ നിലഅതീവ ഗുരുതരമായി തുടരുന്നു. യുവതിയെ ആക്രമിച്ചതിനു ശേഷം യുവാവ് പ്ളാറ്റ് ഫോമിലേക്ക് വന്ന ട്രെയിനിന് നേരെ ചാടുകയായിരുന്നെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. യുവാവിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.