ETV Bharat / travel-and-food

ജലഗതാഗത രംഗത്തേയ്ക്ക് ഊബര്‍; കശ്‌മീരില്‍ ശിക്കാര ബുക്ക് ചെയ്യാം, ഏഷ്യയില്‍ ഇതാദ്യം

ഊബർ ശിക്കാര എന്നാണ് സേവനത്തിന്‍റെ പേര്.

SRINAGAR SHIKARA BOOKINGS BY UBER  ഊബര്‍ ശിക്കാര റൈഡ് കശ്‌മീര്‍  HOW TO BOOK UBER SHIKARA RIDES  ദാൽ തടാകം ശ്രീനഗര്‍
UBER Shikara (X@Uber)
author img

By ETV Bharat Kerala Team

Published : 3 hours ago

ശ്രീനഗർ: ജലഗതാഗത രംഗത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് ഊബർ ഇന്ത്യ. ശ്രീനഗറിലെ ദാൽ തടാകത്തിൽ ഷിക്കാര റൈഡുകൾ ബുക്ക് ചെയ്യാന്‍ ഊബര്‍ സൗകര്യം ഏര്‍പ്പെടുത്തി. രാജ്യത്ത് ആദ്യമായാണ് ഊബര്‍ ജലഗതാഗത സേവനം ആരംഭിക്കുന്നത്. പുതിയ സേവനം ആരംഭിക്കുന്നതായി ഊബര്‍ എക്‌സിലൂടെ അറിയിച്ചു.

'ഊബർ ശിക്കാര' എന്ന് പേരിട്ടിരിക്കുന്ന സേവനം, ടൂറിസം വർധിപ്പിക്കുന്നതിനും ശിക്കാര ഓപ്പറേറ്റർമാർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനും സഹായിക്കുമെന്ന് ഊബര്‍ പറയുന്നു. യാത്രകള്‍ തടസമില്ലാത്തതും ആസ്വാദ്യകരവുമാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഊബര്‍ ശിക്കാര ഉപയോഗിച്ച് ഞങ്ങൾ സാങ്കേതിക വിദ്യയും പാരമ്പര്യവും സംയോജിപ്പിച്ച് സഞ്ചാരികൾക്ക് അതുല്യമായ അനുഭവം സമ്മാനിക്കും.

SRINAGAR SHIKARA BOOKINGS BY UBER  ഊബര്‍ ശിക്കാര റൈഡ് കശ്‌മീര്‍  HOW TO BOOK UBER SHIKARA RIDES  ദാൽ തടാകം ശ്രീനഗര്‍
ഊബര്‍ ശിക്കാര (X@Uber)

ഈ സേവനം വിനോദ സഞ്ചാരത്തെ ഉയർത്തുക മാത്രമല്ല, കശ്‌മീരിന്‍റെ മനോഹര ഭൂപ്രകൃതിയിൽ ഉപജീവനം കണ്ടെത്തുന്ന ശിക്കാര ഡ്രൈവർമാരെ ശാക്തീകരിക്കുകയും ചെയ്യുന്നു.'- ഊബര്‍ വക്താവ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഏഷ്യയിലെ തന്നെ ഊബറിന്‍റെ ആദ്യ ജലഗതാഗത സംരംഭമാണിത്. വാട്ടർ ടാക്‌സികൾ ജനപ്രിയമായ ഇറ്റലിയിലെ വെനീസ് പോലുള്ള നഗരങ്ങളിൽ കമ്പനിക്ക് സമാനമായ സേവനങ്ങളുണ്ട്. തുടക്കത്തിൽ ഏഴ് ശിക്കാര ഓപ്പറേറ്റർമാരെയാണ് പദ്ധതിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിമാൻഡ് അനുസരിച്ച് ഫ്ലീറ്റ് വിപുലീകരിക്കുമെന്നും ഊബര്‍ അറിയിച്ചു.

സര്‍ക്കാര്‍ നിയന്ത്രിത നിരക്കുകൾക്കനുസൃതമായാണ് റൈഡുകൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഓപ്പറേറ്റർമാർക്ക് മുഴുവൻ നിരക്കും ലഭിക്കുന്നതിനായി സേവന ഫീസ് ഊബര്‍ ഒഴിവാക്കിയട്ടുണ്ട്. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഊബർ ശിക്കാര റൈഡുകൾ പ്രവർത്തിക്കുമെന്ന് വക്താവ് അറിയിച്ചു. ഓരോ യാത്രയിലും നാല് യാത്രക്കാരെ ഉൾക്കൊള്ളിക്കും. ഒരു മണിക്കൂർ നീണ്ട് നിൽക്കുന്നതാണ് യാത്ര. യാത്രക്കാർക്ക് 12 മണിക്കൂർ മുതൽ 15 ദിവസം വരെ അഡ്വാന്‍സ് ബുക്ക് ചെയ്യാം.

'ദാൽ തടാകത്തില്‍ ഏകദേശം 4,000 ശിക്കാരകളുണ്ട്. ഊബര്‍ പ്ലാറ്റ്‌ഫോം റൈഡുകള്‍ക്ക് ഒരു നിശ്ചിത വില ഉറപ്പാക്കുന്നു. ഇത് വിലപേശലിന്‍റെ ആവശ്യകത ഒഴിവാക്കുകയും വിനോദ സഞ്ചാരികൾക്ക് തടസരഹിതമായ അനുഭവം നൽകുകയും ചെയ്യും. കൂടുതൽ ശിക്കാര ഓപ്പറേറ്റർമാർ ഉടൻ ഈ സംരംഭത്തിൽ ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.'- ശിക്കാര ഓണേഴ്‌സ് അസോസിയേഷൻ കശ്‌മീര്‍ പ്രസിഡന്‍റ് വാലി മുഹമ്മദ് ഭട്ട് പറഞ്ഞു.

ബുക്ക് ചെയ്യേണ്ടതിങ്ങനെ...

ഊബര്‍ ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പിലാണ് ശിക്കാര റൈഡുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുള്ളത്.

ആപ്പ് തുറന്ന് 'Where to' എന്ന വിഭാഗത്തിൽ ആരംഭ പോയിന്‍റായി 'ശിക്കാര ഘട്ട് നമ്പർ 16' നൽകുക. അടുത്തതായി, ലഭ്യമായ റൈഡ് ചോയ്‌സുകളിൽ നിന്ന് 'ഊബര്‍ ശിക്കാര' ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് റൈഡിനായുള്ള സമയവും തീയതിയും തെരഞ്ഞെടുക്കുക.

സമയവും തീയതിയും തെരഞ്ഞെടുത്ത ശേഷം, ഘട്ട് നമ്പർ 16ൽ പിക്ക്-അപ്പ് ലൊക്കേഷൻ സ്ഥിരീകരിക്കുക. അവസാനമായി, ബുക്ക് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതോടെ ശിക്കാര റൈഡ് ബുക്കിങ് പൂര്‍ത്തിയാകും.

Also Read: താപനില ഫ്രീസിങ് പോയിന്‍റിനും മുകളില്‍, തണുത്തുവിറച്ച് കശ്‌മീര്‍; സഞ്ചാരികള്‍ക്ക് തിരിച്ചടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.