ന്യൂഡല്‍ഹി: കളിക്കളത്തിലും പുറത്തും ആരാധകരെ സൃഷ്ടിച്ച നിരവധി താരങ്ങള്‍ ഇന്ത്യന്‍ ഹോക്കി ടീമിലുണ്ട്. തകർപ്പൻ കളിയിലൂടെയും വിവിധ ബ്രാന്‍ഡുകളുടെ ഭാഗമായും വലിയ തുക താരങ്ങള്‍ സമ്പാദിക്കുന്നുണ്ട്. ഇന്ത്യൻ ഹോക്കി താരങ്ങളില്‍ ഏറ്റവും സമ്പന്നരായ 5 കളിക്കാരെ കുറിച്ചറിയാം.
- മൻപ്രീത് സിങ് പവാർ: ഇന്ത്യയുടെ സ്റ്റാർ ഹോക്കി താരം മൻപ്രീത് സിങ് പഞ്ചാബ് സ്വദേശിയാണ്. ഇന്ത്യക്കായി നാല് തവണ ഒളിമ്പിക്‌സിൽ കളിച്ചിട്ടുണ്ട്. വെങ്കല മെഡൽ നേടിയ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു. 10 മില്യൺ ഡോളറാണ് (ഏകദേശം 84 കോടി രൂപ) താരത്തിന്‍റെ ആസ്‌തിയെന്നാണ് റിപ്പോര്‍ട്ട്.
- ഹർമൻപ്രീത് സിങ്: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഏറ്റവും സമ്പന്നരായ ഹോക്കി കളിക്കാരിൽ ഒരാളാണ്. കളിക്കളത്തിലെ വരുമാനത്തിന് പുറമെ നിരവധി ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലൂടെയും വരുമാനം നേടുന്നുണ്ട്. 5 മില്യൺ ഡോളറാണ് (ഏകദേശം 42 കോടി രൂപ) താരത്തിന്‍റെ ആസ്‌തി. ഹർമൻപ്രീതിന്‍റെ നേതൃത്വത്തിൽ ഇന്ത്യ 2024 ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയിരുന്നു.
- സുമിത് വാൽമീകി: ഹോക്കി താരങ്ങളില്‍ സുമിത് വാൽമീകി ഇന്ത്യക്ക് വേണ്ടി നിർണായക സംഭാവന നൽകിയിട്ടുള്ള ഏറ്റവും സമ്പന്നനായ താരമാണ്. വേഗത, മിടുക്ക്, സ്‌കോറിങ് കഴിവുകൾ എന്നിവയ്ക്ക് പേരുകേട്ട കളിക്കാരനാണ് അദ്ദേഹം. സുമിത് വാൽമീകിയുടെ ആസ്‌തിയും 5 മില്യൺ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.
- പി.ആർ ശ്രീജേഷ്: മുൻ ഇന്ത്യൻ ഗോൾകീപ്പറും മലയാളി താരവുമായ പി.ആർ ശ്രീജേഷിന് ഹോക്കി കരിയറിലൂടെയും വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങളിലൂടെയുമായി 40 കോടി രൂപയോളം ആസ്‌തിയുണ്ട്. അഡിഡാസ്, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഭാഗമായ താരത്തിന്‍റെ വാർഷിക വരുമാനം 1.68 കോടി രൂപയാണ്.
- അമിത് രോഹിദാസ്: ഇന്ത്യൻ ഹോക്കിയിലെ ഒരു പ്രധാന കളിക്കാരനാണ് അമിത് രോഹിദാസ്. തന്‍റെ കരിയറിൽ സുപ്രധാന നേട്ടങ്ങൾ നേടിയിട്ടുണ്ട്. 2 രോഹിദാസിന്‍റെ ആസ്‌തി ഏകദേശം 2 മില്യൺ ഡോളറിനടുത്താണ്. ഇതിൽ താരത്തിന്‍റെ പ്രൊഫഷണൽ ഹോക്കി കരിയറില്‍ നിന്നും വിവിധ സ്പോൺസർമാരിൽ നിന്നുള്ള വരുമാനവും ഉൾപ്പെടുന്നു.
Also Read: കൊല്‍ക്കത്തയ്‌ക്ക് പുതിയ നായകന്‍; ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനാകാന്‍ അജിങ്ക്യ രഹാനെ