ന്യൂഡൽഹി : ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജെറ്റ് എയർവേയ്സ് പൈലറ്റുമാർ നടത്താനിരുന്ന സമരം മാറ്റിവെച്ചു. എയർലൈൻ മാനേജ്മെന്‍റും എസ് ബി ഐയും പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡും (എന്‍എജി) തമ്മിൽ ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജെറ്റ് എയർവേയ്സിന്‍റെ പൈലറ്റുമാര്‍, എന്‍ജിനിയര്‍മാര്‍ മറ്റ് ജീവനക്കാർ തുടങ്ങിയവർക്ക് മൂന്നു മാസമായി ശമ്പളം ലഭിച്ചിരുന്നില്ല . ഈ സാഹതര്യത്തിലാണ് 1100 ഓളം പൈലറ്റുമാർ പണിമുടക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും ഇല്ലെങ്കിൽ 20000 ഓളം വരുന്ന ജെറ്റ്എയർവേയ്സ് ജീവനക്കാർ തൊഴിൽ രഹിതരാകുമെന്നും എന്‍എജി തലവൻ ക്യാപ്റ്റൻ കരൺ ചോപ്ര പറഞ്ഞു. തകർച്ചയുടെ വക്കിലുളള ജെറ്റ് എയർവേയ്സിന്‍റെ അന്താരാഷ്ട്ര സർവ്വീസുകളിൽ പലതും കഴിഞ്ഞ ആഴ്ച്ചയോടെ നിർത്തലാക്കിയിരുന്നു.