ന്യൂഡൽഹി: ജനതാദൾ-സെക്യുലർ പാർട്ടിയുടെ കേരള യൂണിറ്റ് ജെഡിഎസ് പ്രസിഡന്‍റ് എച്ച്. ഡി. ദേവഗൗഡ പിരിച്ചുവിട്ടു. പാർട്ടിയെ അസ്ഥിരപ്പെടുത്താൻ സംസ്ഥാന പ്രസിഡന്‍റ് സി. കെ. നാണു പ്രവർത്തിച്ചതായി കാണിച്ചാണ് നടപടി. നോട്ടീസിനോട് കേരള ജെഡിഎസ് പ്രസിഡന്‍റ് സി. കെ. നാണു പ്രതികരിച്ചിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം പാർട്ടി തേടി.
കേരള സംസ്ഥാന പ്രസിഡന്‍റ് സി. കെ. നാണുവിന് 2020 സെപ്റ്റംബർ 24നാണ് നോട്ടീസ് നൽകിയത്. കേരള സംസ്ഥാനത്തെ സംസ്ഥാന യൂണിറ്റ് ശക്തിപ്പെടുത്തുന്നതിന് സി. കെ. നാണു ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതേസമയം, പാർട്ടിയെ അസ്ഥിരപ്പെടുത്താൻ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെന്നും ജനതാദൾ ദേശീയ വർക്കിങ്ങ് പ്രസിഡന്‍റ് ബി. എം. ഫറൂക്ലി പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ എക്സ് എക്സ് (10), ജനതാദൾ ചട്ടങ്ങൾ (ആർട്ടിക്കിൾ XIX (7) എന്നിവ പ്രകാരം തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും. കൂടാതെ പാർട്ടിയുടെ കേരള യൂണിറ്റിന്‍റെ "അഡ്-ഹാക്ക് കമ്മിറ്റി" യുടെ പ്രസിഡന്‍റായി ജെഡിഎസ് മാത്യു ടി തോമസിനെ നിയമിച്ചു.