ശ്രീനഗര്‍: തെക്കന്‍ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് തീവ്രവാദികളെ സേന വധിച്ചു. തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാസേന മെല്‍ഹോറയിലെത്തിയത്. തെരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഒരു തീവ്രവാദിയെ വധിച്ചു. രാത്രി മുഴുവന്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവില്‍ ഇന്ന് പുലര്‍ച്ചയാണ് ഒരാളെ കൂടി വധിച്ചത്. കൂടുതല്‍ പേര്‍ക്കായി സൈന്യം പ്രദേശത്ത് തെരച്ചില്‍ തുടരുന്നു.
ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു - തീവ്രവാദികളെ വധിച്ചു
രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ തെരച്ചില്‍ നടത്തിയ സുരക്ഷാസേനക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു